Monday, 14 November 2011

Jamanthaarangal Ennaal Enthu...?


ജ:മന്ദാരങ്ങൾ എന്നാൽ എന്ത്?

കഴിഞ്ഞ ദിവസ്സം അവിയലിൽ അല്പം മുട്ട ചേർത്തു എന്നു പറഞ്ഞ് പാവം ലക്ഷ്മീ നായരെ, ശ്രീമാൻ ജോൺ ബ്രിട്ടാസും കുറേ കൊച്ചമ്മമാരും കൂടി കടുകു വറുക്കുന്നതു കണ്ടു. നാം തമ്മിൽ അങ്ങിനെ ഒരു ഇഷ്യൂ ഉണ്ടാവാൻ പാടില്ല. അധികം മസാല ചേർക്കാതിരിയ്ക്കാൻ ഞാൻ പരമാവധി ശ്രദ്ധിയ്ക്കാം. നിങ്ങളോ?
ഒന്നോർത്താൽ വേദപുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ളതുമായി ഒരു ബന്ധവും ഇല്ലാത്ത, പുതുപുത്തൻ ആശയങ്ങൾ വച്ച്, പിന്നീടുവന്ന ആരെൻകിലും കഥകൾ രചിച്ചിട്ടുണ്ടോ ? പരിമിതമായ എന്റെ അറിവിൽ നിന്നുകൊണ്ട് ; ഇല്ല എന്നു തന്നെ പറയും.
മുട്ടത്തു വർക്കി മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ കൃതികൾ ഒന്നുകിൽ ആ ആശയങ്ങളെ അടിവരയിട്ടുകൊണ്ടോ അല്ലെൻകിൽ അവയെ ഖണ്ഡിച്ചുകൊണ്ടോ, അതുമല്ലെൻകിൽ ഇതു രണ്ടും ചേർത്തിളക്കി ഒരു അവിയൽ രൂപത്തിലോ ആയിരുന്നു. മലയാളസാഹിത്യചരിത്രത്തിന്റെ ഒത്ത നടുക്കു നിൽക്കുന്ന ഓ.വി വിജയൻ എവിടെ തുടങ്ങി എന്നും എവിടെ അവസാനിപ്പിച്ചു എന്നും നമ്മൾ കണ്ടതാണ്.
അതവിടെ നിൽക്കട്ടെ, അവിയലിന്റെ കാര്യമാണല്ലോ പറഞ്ഞു വന്നത്. ചോറിനോടൊപ്പം കൂട്ടാൻ ഏറ്റവും ഇഷ്ടമായതെന്തെന്ന് ചോദിച്ചാൽ ഞാൻ പറയും, അവിയൽ എന്ന്. എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകസംഘവും അവിയൽ ബാന്റു തന്നെ.
അവിയൽ പ്രേമം , ഈ ബ്ലോഗിന്റെ പേരിലും കാണാം.
എന്റെ പേരിന്റെ ആദ്യസ്വരം “ജ” യും  ഗുരുവായൂരപ്പനു പ്രിയപ്പെട്ട പൂജാപുഷ്പങ്ങളിൽ ഒന്നായ “മന്ദാര“വും , ഇന്നത്തെ മലയാളത്തിൽ വംശനാശം നേരിട്ടുകൊണ്ടിരിയ്ക്കുന്ന “ അ: “ കാരവും കൂട്ടിയോജിപ്പിച്ചപ്പോഴാണ്  “ജ:മന്ദാരങ്ങൾ“ ഉണ്ടായത്.
നാട്ടുഭാഷാഭേദങ്ങളിലും ഫോക്‌ലോറിലും ധാരാളം ഗവേഷണങ്ങൾ നടത്തിയിട്ടുള്ള പ്രിയകവി കടമ്മനിട്ട ഇന്നുണ്ടായിരുന്നെൻകിൽ ഇതിനെ “ ജമ്മാന്തരങ്ങൾ “ എന്നും വായിച്ചെടുക്കുമായിരുന്നു.
പുതിയതും പഴയതുമായ തലമുറകളിൽ പെടുന്ന ഒരു വിഭാഗം വായനക്കാർ, ഈ കഥകൾക്ക് ഉണ്ടാകും എന്ന വിശ്വാസത്തോടെ,  ജ:മന്ദാരങ്ങൾ സമർപ്പിയ്ക്കുന്നു.
ഇഷ്ടമായാൽ അത് ഒരു കമന്റ് ആയി ഇടണം. ഇഷ്ടമായില്ലെൻകിലും എഴുതിയ്ക്കോളൂ. വേർഡ് വേരിഫിക്കേഷന് വച്ചിട്ടില്ല. പക്ഷെ, വിമർശിയ്ക്കുന്നതിനു മുമ്പ് ഒന്നോർക്കണം. എന്റെ അമ്മയ്ക്ക് ഞാൻ ഒറ്റ മോൻ ആണ്.  കണ്ടമാനം ഉപദ്രവിയ്ക്കരുത് , അമ്മയുടെ ശാപം കിട്ടും. സ്നേഹപൂർവ്വം…………………………………………………………...........................................….

5 comments:

 1. ഈ ബ്ലോഗിന്റെ ഉത്ഘാടന കർമ്മം നിർവഹിയ്ക്കാൻ ഭാഗ്യം സിദ്ധിച്ച താന്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  ReplyDelete
 2. എന്നെ കുറച്ചു ദൂരം ഒന്നു ഫോളോ ചെയ്യാമോ, പ്ലീസ്....പേടി ഉണ്ടായിട്ടല്ല, ആരെൻകിലും ദേഹത്ത് വന്ന് ഇടിയ്കാതിരിയ്ക്കാനാ.

  ReplyDelete
 3. ഹ..ഹ..! അത് കലക്കി അമ്മക്ക് ഒറ്റ മോന്‍ ആയത് കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യം....:) ഏതായാലും വിമര്‍ശനം ആവശ്യമായി തോന്നിയില്ല.

  ReplyDelete
 4. ആശ്വാസമായി മൻസൂർ, ആശ്വാസമായി.

  ReplyDelete